---
title: "സല്യൂട്ട് ഫയർഫോഴ്സ് ; പാനൂരിൽ കോംപ്ലക്സിലെ തീപ്പിടുത്തത്തിൽ ഒഴിവായത് വൻ അപകടവും, നാശനഷ്ടവും"
english_title: "Salute to the Fire Force; Major accident and damage avoided in Panur complex fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340383/Salute to the Fire Force; Major accident and damage avoided in Panur complex fire"
published_at: "2026-02-05T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984be5ed776d_Untitled-1_copy.jpg"
keywords: []
---

# സല്യൂട്ട് ഫയർഫോഴ്സ് ; പാനൂരിൽ കോംപ്ലക്സിലെ തീപ്പിടുത്തത്തിൽ ഒഴിവായത് വൻ അപകടവും, നാശനഷ്ടവും

> **Lead Summary:** പാനൂർ - ചമ്പാട് റോഡിൽ വെസ്റ്റ് യു.പി സ്ക്കൂളിനു സമീപത്തെ വി.പി കോംപ്ലക്സിനുണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടവും, അപകടവും ഒഴിവാക്കിയത് ഫയർഫോഴ്സിൻ്റെ ജാഗ്രത.

## Article Content

പാനൂർ - ചമ്പാട് റോഡിൽ വെസ്റ്റ് യു.പി സ്ക്കൂളിനു സമീപത്തെ വി.പി കോംപ്ലക്സിനുണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടവും, അപകടവും ഒഴിവാക്കിയത് ഫയർഫോഴ്സിൻ്റെ ജാഗ്രത.

അപകട വിളി എത്തിയ ഉടൻ പാനൂരിൽ നിന്നും 2 യൂണിറ്റ് ഫയർഫോഴ്സാണ് ഉടൻ സംഭവ സ്ഥലത്ത് കുതിച്ചെത്തിയത്.

പാനൂർ - ചമ്പാട് റോഡിൽ വെസ്റ്റ് യുപി സ്കൂളിന് മുൻവശം വി.പി കോംപ്ലക്സിലാണ് ഉച്ചയോടെ തീപ്പിടുത്തമുണ്ടായത്. ബിൽഡിംഗിലെ

ഫ്ലൈമാപ്സ് ഹോളിഡെയ്സ് സ്ഥാപനത്തിന് നാശനഷ്ടമുണ്ടായി. പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യം തീയിട്ടതിൽ നിന്ന് സ്ഥാപനത്തിൻ്റെ പിൻഭാഗത്തേക്ക് തീ' പടരുകയായിരുന്നു. ഷട്ടർ, എസിപി, എ.സി തുടങ്ങിയവക്ക് തീപ്പിടിച്ചു.

അഗ്നിശമന സ്റ്റേഷൻ ഓഫീസർ എൻ.കെ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് വാഹനങ്ങളെത്തി ഉടൻ തീയണച്ചതിനാലാണ് വൻ അപകടം ഒഴിവായത്. കോംപ്ലക്സിൽ വേറെയും സ്ഥാപനങ്ങളുണ്ട്.

എന്നാൽ ഫയർഫോഴ്സിൻ്റെ ജാഗ്രത ഇവർക്കൊക്കെ തുണയായി. സീനിയർ ഫയർ ഓഫീസർ ടി.ഇ ജിജേഷ്, ടി.വി പ്രജീഷ്, എൻ.സി പ്രലേഷ്, എ.വി വിനീഷ്, സി.ജി മിഥുൻ, ഡ്രൈവർമാരായ കെ.ബിജു, എം.വിനിൽ, വി.സുരേഷ് എന്നിവരും തീയണക്കാൻ സജീവമായി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340383/Salute to the Fire Force; Major accident and damage avoided in Panur complex fire)